Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Industry

Kollam

കാ​റ്റ​റിം​ഗ് രം​ഗ​ത്ത് പ്ര​തീ​ക്ഷ​യു​ടെ ഓ​ണം

കോ​ഴി​ക്കോ​ട്: വി​ല​ക്ക​യ​റ്റ​വും പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വും മൂ​ലം ദു​രി​ത​ത്തി​ലാ​യ കാ​റ്റ​റിം​ഗ് മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ര്‍​വാ​യി ഓ​ണ​ക്കാ​ലം. ഓ​ണ​സ​ദ്യ​യി​ലാ​ണ് ഇ​വ​രു​ടെ​പ്ര​തീ​ക്ഷ. കു​റു​വ അ​രി​യു​ടെ ചോ​റി​നൊ​പ്പം ര​ണ്ടു​കൂ​ട്ടം പാ​യ​സം ഉ​ൾ​പ്പെ​ടെ 20 മു​ത​ൽ 25 വ​രെ വി​ഭ​വ​ങ്ങ​ളാ​ണ് സ​ദ്യ​യി​ൽ വി​ള​മ്പു​ക. സ​ദ്യ​യ്ക്ക്‌ 230 മു​ത​ൽ 280 രൂ​പ​യാ​ണ്‌ ചെ​റു​കി​ട കാ​റ്റ​റിം​ഗു​കാ​ര്‍ ഈ​ടാ​ക്കു​ന്ന​ത്‌.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​യി​ല്‍ ഇ​ത് വ​ലി​യ റേ​റ്റ് അ​ല്ലെ​ന്നാ​ണ് കാ​റ്റ​റിം​ഗു​കാ​ര്‍ പ​റ​യു​ന്ന​ത്. വി​ഭ​വ​ങ്ങ​ളും പാ​യ​സ​വും കൂ​ടു​ന്പോ​ൾ വി​ല​യും ഉ​യ​രും. ര​ജി​സ്‌​ട്രേ​ഡ്‌ കാ​റ്റ​റിം​ഗു​കാ​ര്‍ അ​ഞ്ച്‌ പേ​ർ​ക്കു​ള്ള സ​ദ്യ അ​ട​ങ്ങു​ന്ന ബോ​ക്‌​സി​ന് 2200-2500 രൂ​പ വ​രെ​യാ​ണ്‌ ഈ​ടാ​ക്കു​ന്ന​ത്‌. മൂ​ന്നു​പേ​ർ​ക്കു​ള്ള ബോ​ക്‌​സി​ന്1600-1700 ആ​ണ്‌ വി​ല. അ​മ്പ​തി​നു​മു​ക​ളി​ൽ ആ​ളു​ള്ള സ​ദ്യ​യാ​ണെ​ങ്കി​ൽ ആ​ളൊ​ന്നി​ന് 270-280 രൂ​പ​യാ​ണ് . അ​രി, പാ​ൽ, പ​ച്ച​ക്ക​റി, തേ​ങ്ങ, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ​വ​യു​ടെ വി​ല​വ​ർ​ധ​ന സ​ദ്യ​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ വി​ഷു-​റാം​സാ​ൻ വി​പ​ണി​യി​ലെ ന​ഷ്ടം ഓ​ണ​ത്തി​ന് നി​ക​ത്താ​നാ​കു​മെ​ന്നാ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ. ഓ​ഫീ​സു​ക​ള്‍, കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വ​ലി​യ ഓ​ര്‍​ഡ​റു​ക​ള്‍​ക്ക് പു​റ​മെ, വീ​ടു​ക​ളി​ല്‍​നി​ന്ന് ഓ​ർ​ഡ​റു​മു​ണ്ട്‌. സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും ഓ​ഫീ​സു​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​കു​ന്ന​തോ​ടെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​റ്റ​റിം​ഗു​കാ​ർ. ഇ​ഷ്ട​മു​ള്ള വി​ഭ​വ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് ഓ​ർ​ഡ​ർ ന​ൽ​കാം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വാ​ട്‌​സാ​പ്പി​ലൂ​ടെ​യു​മാ​ണ് സ​ദ്യ​യു​ടെ പ്ര​ചാ​ര​ണം. ഓ​ൺ​ലൈ​ൻ ഫു​ഡ്‌ ഡെ​ലി​വ​റി​യും വീ​ടു​ക​ളി​ൽ​നി​ന്നു​ണ്ടാ​ക്കി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്‌. അ​തേ​സ​മ​യം കു​ടും​ബ​ശ്രീ യൂ​ണി​റ്റ് വ​ഴി 170-180 രൂ​പ​യ്ക്ക് ഓ​ണ​സ​ദ്യ വീ​ട്ടി​ല്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്നു​ണ്ട്. മി​നി​മം അ​ഞ്ച് ഓ​ര്‍​ഡ​റു​ക​ളെ​ങ്കി​ലും വേ​ണ​മെ​ന്ന് മാ​ത്രം.

National

ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് മൂന്നു പുതിയ കന്പനികൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​കാ​ശ​ത്ത് ചി​റ​കുവി​രി​ക്കാ​ൻ മൂ​ന്നു പു​തി​യ വി​മാ​ന​ക്ക​ന്പ​നി​ക​ൾ കൂ​ടി. അ​ൽ ഹി​ന്ദ് എ​യ​ർ, ഫ്ലൈ ​എ​ക്സ്പ്ര​സ്, ശം​ഖ് എ​യ​ർ തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ വൈ​കാ​തെ സ​ർ​വീ​സ് ആ​രം​ഭി​ക്കും. അ​ൽ ഹി​ന്ദ് എ​യ​ർ, ഫ്ലൈ ​എ​ക്സ്പ്ര​സ് എ​ന്നീ വി​മാ​ന​ക്ക​ന്പ​നി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​ഒ​സി) ക​ര​സ്ഥ​മാ​ക്കി​യ​താ​യും ശം​ഖ് എ​യ​ർ നേരത്തേ അ​നു​മ​തി നേ​ടി​യ​താ​യും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

വി​മാ​ന​ക്ക​ന്പ​നി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യ​തി​നുശേ​ഷ​മാ​ണ് പു​രോ​ഗ​തി. കേ​ര​ള​ത്തി​ൽനി​ന്നു​ള്ള അ​ൽ​ഹി​ന്ദ് ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലാ​ണ് അ​ൽ​ ഹി​ന്ദ് എ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ആ​സ്ഥാ​ന​മാ​യാ​ണ് ശം​ഖ് എ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പു​തി​യ വി​മാ​ന​ക്ക​ന്പ​നി​ക​ളി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മേ​ഖ​ല​ക​ളു​ടെ​യും സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡി​സം​ബ​ർ ആ​ദ്യം ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​യ​ർ​ന്ന​പ്പോ​ൾ കൂ​ടു​ത​ൽ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് ഇ​ന്ത്യ​യു​ടെ വ്യോ​മ​യാ​ന മേ​ഖ​ല തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

കൂ​ടു​ത​ൽ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മി​ല്ലാ​തെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ കു​ത്ത​ക ഒ​ഴി​വാ​ക്കു​ക​യു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്രാ​ദേ​ശി​ക ക​ണ​ക്‌​ടി​വി​റ്റി​യി​ലാ​യി​രി​ക്കും പു​തി​യ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ആ​ദ്യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക. നി​ല​വി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ 90 ശ​ത​മാ​ന​വും ഇ​ൻ​ഡി​ഗോ​യും എ​യ​ർ ഇ​ന്ത്യ​യും കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ്.


അ​തി​ൽ 65 ശ​ത​മാ​ന​ത്തി​ലധി​കം വി​പ​ണി​യും ഇ​ൻ​ഡി​ഗോ​യു​ടെ പ​ക്ക​ലാ​ണ്. ഇ​ൻ​ഡി​ഗോ​യ്ക്കും എ​യ​ർ ഇ​ന്ത്യ​ക്കും പു​റ​മെ ആ​കാ​ശ എ​യ​ർ, സ്പൈ​സ് ജെ​റ്റ് തു​ട​ങ്ങി​യ വി​മാ​ന​ക്ക​ന്പ​നി​ക​ളും ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ഡാ​ൻ പ​ദ്ധ​തി അ​നു​സ​രി​ച്ച് ഫ്ലൈ91, ​ഇ​ന്ത്യ​വ​ണ്‍ എ​യ​ർ, സ്റ്റാ​ർ എ​യ​ർ തു​ട​ങ്ങി​യ ചെ​റു വി​മാ​ന​ങ്ങ​ൾ പ്രാ​ദേ​ശി​ക ക​ണ​ക്റ്റി​വി​റ്റി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ണ്ട

Latest News

Corehub Up